Latest NewsNewsGulf

ദുബായില്‍ 73 കാരനായ മലയാളിയ്ക്ക് 6.5 കോടി സമ്മാനം

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം6.5 കോടി രൂപ) സമ്മാനം. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ പ്രഭാകരന്‍ എന്‍.എസ് നായര്‍ എന്ന 73 കാരനെയാണ് അപ്രതീക്ഷിത സമ്മാനം തേടിയെത്തിയത്. 254 ാം സീരീസിലെ 1348 എന്ന ടിക്കറ്റ് നമ്പരാണ് നായരെ വിജയിയാക്കിയത്.

അതിശയകരമായ വാര്‍ത്ത‍യില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദീപാവലി സമ്മാനമായിരിക്കും ഇതെന്നും നായര്‍ പ്രതികരിച്ചു. 1 മില്യണ്‍ ഡോളര്‍ ലഭിക്കുന്ന രണ്ടാമത്തെ മലേഷ്യക്കാരനാണ് നായര്‍.

കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മലയാളി കളപ്പമ്പത്ത് മൊഹമ്മദ്‌ അലി മുസ്തഫ ദുബായിലെത്തി 1 മില്യണ്‍ ഡോളറിന്റെ ചെക്ക് ഏറ്റുവാങ്ങി.

സര്‍പ്രൈസ് നറുക്കെടുപ്പില്‍ മൊഹമ്മദ്‌ ഷബീര്‍ എന്ന യുവാവ് ബി.എം.ടബ്ല്യൂ എസ് 1000 ആര്‍.ആര്‍ കാറിന് അര്‍ഹനാക്കി. 29 കാരനായ ഷബീര്‍ ദുബായില്‍ ടെക്നിക്കല്‍ എന്‍ജിനീയറാണ്. 316 ാം സീരിസിലെ 0582 എന്ന ടിക്കറ്റ് നമ്പരാണ് ഷബീറിനെ വിജയിയാക്കിയത്. ദുബായ് ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റില്‍ നിന്നാണ് ഷബീര്‍ ടിക്കറ്റ് വാങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button