KeralaLatest NewsUAENewsInternationalGulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 30 കോടിയിലധികം രൂപ സമ്മാനം നേടിയത് പ്രവാസി മലയാളി

അബുദാബി: ബിഗ് ടിക്കറ്റിന്റെ 238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കുവൈത്തില്‍ താമസിക്കുന്ന രതീഷ് രഘുനാഥനാണ് സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ 291593 എന്ന നമ്പര്‍ ടിക്കറ്റ് മാര്‍ച്ച് 19നാണ് രതീഷ് വാങ്ങിയത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാര്‍ഡും ബുഷ്രയും വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്നും ബിഗ് ടിക്കറ്റിനോട് നന്ദി പറയുന്നതായും രതീഷ് അറിയിച്ചു.

171563 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ സജീഷ് കുറുപ്പത്ത് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. 041802 എന്ന ടിക്കറ്റിൽ ജോര്‍ദാനില്‍ നിന്നുള്ള ലേയ്ത് തഹ്ബൂബ് എന്നയാളാണ് മൂന്നാം സമ്മാനമായ 300,000 ദിര്‍ഹം നേടിയത്. 178128 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ പെന്നിധി ശ്രീഹരി ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്.

മെഴുമെഴാന്നുള്ള ശരീരം, അത് ആവശ്യത്തിലേറെ വളയ്ക്കാമെന്ന അഹങ്കാരം: കാരിയുടെ കുത്തുകിട്ടിയാൽ നട്ടെല്ലിലൂടെ മിന്നൽ പായും

ഈജിപ്ത് സ്വദേശിയായ ഹാനി സര്‍ഹാന്‍ അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കി. 037877 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 007020 എന്ന ടിക്കറ്റ് നമ്പരിലൂടെ ഡ്രീം കാര്‍ പ്രൊമോഷനില്‍ മെസാറാറ്റി ലാവന്റെ ജിടി ഹൈബ്രിഡ് വാഹനം സ്വന്തമാക്കിയത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ജൂലി ഫെ ടോയാണ്.

500 ദിര്‍ഹമാണ് ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button