Latest NewsCinemaMollywoodKollywood

കമൽ ഹാസൻറെ സിനിമാ കഥ കേട്ട് ജനിച്ച ആൻസൺ പോൾ

ആൻസൺ പോൾ എന്ന പേര് അത്ര സുപരിചിതമായി തോന്നില്ലെങ്കിലും ഈ പേരിനുടമ എല്ലാവർക്കും സുപരിചിതനായ ഒരു യുവ നടനാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും രൂപമാറ്റം കൊണ്ടും ഈ നടന്റെ മുഖം ഓർത്തിരിക്കാൻ പ്രയാസമാണ്. സൂപ്പര്‍ ഹിറ്റായ സുസു സുധി വാത്മീകത്തില്‍ 40 കാരനായപ്പോള്‍ ഊഴത്തില്‍ 22 വയസ്സുള്ള വില്ലനായി. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ സോളോയില്‍ ആന്‍സണ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളായിരുന്നു.

ചെന്നൈയിലെ സാലിഗ്രാമത്തിൽ വളർന്ന തൃശൂരുകാരനാണ് ആൻസൺ.സിനിമാമോഹികളുടെ നാടായ ചെന്നൈയിൽ വളർന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ സിനിമാമോഹം തലയ്ക്കുപിടിച്ചിരുന്നെന്നും എന്നാൽ വീട്ടുകാരുടെ നിർബന്ധപ്രകാരം എഞ്ചിനീയറിംഗ് ബിരുദത്തിനു പുറകെ പോകുകയായിരുന്നെന്നും ആൻസൺ പറയുന്നു.എന്നാൽ തന്റെ ലോകം അഭിനയംതന്നെയാണെന്ന് തിരിച്ചറിഞ്ഞ ആൻസൺ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് അനുപം ഖേറിന്റെ അക്കാദമിയിൽ പോയി.അവിടെ നിന്നും പിന്നെ പോയത് പോണ്ടിച്ചേരിയിലെ ആദി ശക്തി ആക്ടിങ് സ്കൂളിലേക്കാണ്.

ആക്ടിങ് സ്‌കൂളില്‍ നിന്ന് കെക്യു എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തു. പാര്‍വതി ഓമനക്കുട്ടനായിരുന്നു ചിത്രത്തിലെ നായിക.അതിലെ നായകന്‍ പിന്‍മാറിയപ്പോള്‍ നായകന്റെ വേഷത്തിലേക്ക് ആൻസൺ പരിഗണിക്കപ്പെടുകയായിരുന്നു.ആ ചിത്രം വിജയിച്ചിരുന്നില്ലെങ്കിലും അടുത്തതായി താൻ അഭിനയിക്കുന്ന ചിത്രം എല്ലാ അർത്ഥത്തിലും ശ്രദ്ധിക്കപ്പെടണമെന്ന ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നതായി ആൻസൺ പറയുന്നു. ആ ആഗ്രഹമാണ് പിന്നീട് സു സു സുധിവാത്മീകം എന്ന ചിത്രത്തിലേക്ക് ഈ യുവനടനെ കൊണ്ടെത്തിച്ചത്. ശരീരസംരക്ഷണവും സിക്സ് പാക്കുമായി നടന്ന ആൻസൺ ആ ചിത്രത്തിലെ കഥാപാത്രമായ 40 കാരനാകാൻ ഭക്ഷണം കഴിച്ച് 12 കിലോ വരെ കൂട്ടിയിരുന്നു,അടുത്ത ചിത്രമായ ഊഴത്തിൽ ഏവരെയും ഞെട്ടിച്ച 22 കാരനായി എത്താനും ആൻസണ് കഴിഞ്ഞു.

പിന്നീട് തമിഴ് ചിത്രമായ റെമോയിലെ അഭിനയം കഴിഞ്ഞ് നിന്നപ്പോഴാണ് സോളോ തന്നെ തേടിയെത്തിയതെന്ന് ആൻസൺ പറയുന്നു.ഒരേ സമയം തമിഴിലും മലയാളത്തിലുമായുള്ള ഡബ്ബിങ്ങാണ് തനിക്ക് ഏറെ വെല്ലുവിളിയായ ഒരു കാര്യമെന്ന് ആൻസൺ പറയുന്നു.ഡബ്ബിങിന്റെ കാര്യത്തിൽ താൻ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ അത് സുധി വാത്മീകത്തിൽ അഭിനയിക്കുമ്പോൾ ജയസൂര്യയിൽ നിന്നും കണ്ടുപഠിച്ച പാഠങ്ങളാണെന്ന് ആൻസൺ പറയുന്നു.

കമൽ ഹാസ്സന്റെ ഫാനായ ഒരു അമ്മയുടെ മകനാണ് ആൻസൺ. അമ്മയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നതിനാല്‍ തന്നെ പ്രസവിക്കുമ്പോൾ കുറച്ച റിസ്‌ക്കുണ്ടായിരുന്നെന്നും അതൊരു നോർമൽ ഡെലിവറിയാക്കാനുള്ള ശ്രമത്തിൽ അമ്മയെ ആശ്വസിപ്പിക്കാൻ ലേബർ റൂമിലെ സിസ്റ്റർമാർ കമൽ ഹാസ്സന്റെ കഥ പറഞ്ഞുകൊടുത്തെന്നും ആ കഥ കേട്ട് ജനിച്ചു വീണതാണ് താനെന്നും ആൻസൺ ചിരിയോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button