Latest NewsNewsInternational

ഐ സിന് കഷ്ടകാലം: യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍ യുഎസ് സേന തകർത്തു : ഐ എസിന്റെ സൗത്ത് ഏഷ്യാ തലവനെ ഫിലിപ്പീന്‍സ് സേന വധിച്ചു

വാഷിങ് ടൺ: ആഗോള ഭീകര സംഘടനയായ ഐ എസ് തകർച്ചയുടെ വക്കിൽ. സിറിയയിലെ തകർച്ച ഏതാണ്ട് പൂർണ്ണമായിരിക്കുകയാണ്. ഇത് കൂടാതെ യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍ യുഎസ് പ്രതിരോധസേന തകര്‍ത്തെന്ന് റിപ്പോര്‍ട്ട് പെന്റഗൺ പുറത്തു വിട്ടു. നിരവധി തീവ്രവാദികള്‍ പ്രതിരോധസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഐ എസ് ഭീകരർക്ക് പരിശീലനം നൽകുന്ന യമനിലെ അല്‍ബൈദയിലുള്ള രണ്ട് ഐഎസ് ക്യാംപുകളാണ് സേന തകർത്തത്. ഇതിനിടെ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കനേഷ്യാ തലവന്‍ ഇസ്നിലോണ്‍ ഹാപ്പിലോണി(51)നെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ഫിലിപ്പീന്‍സിലെ പ്രതിരോധ സെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാന.

കൊടുംഭീകരനായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. മറ്റൊരു നേതാവ് ഒമര്‍ മൗതെയും വധിക്കപ്പെട്ടു. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്ന ഹാപ്പിലോണ്‍. മരാവി കഴിഞ്ഞ മേയ് മുതല്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഹാപ്പിലോണിനെ വധിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്കകം മരാവി തിരിച്ചുപിടിക്കാനാകുമെന്ന് ഫിലിപ്പീന്‍സ് പട്ടാളം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button