Latest NewsNewsBusiness

ജിയോയുടെ വെല്ലുവിളി നേരിടാന്‍ ബിഎസ്എന്‍എല്‍ മൈക്രോമാക്‌സ് കമ്പനിയുമായി ചേര്‍ന്ന് പുതിയ ഫോണ്‍ നല്‍കുന്നു

 

മുംബൈ : റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ബി.എസ്.എന്‍.എല്‍ മൈക്രോമാക്‌സ് കമ്പനിയുമായി ചേര്‍ന്ന് 2,200 രൂപയ്ക്ക് 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കും. 97 രൂപയ്ക്ക് ഒരുമാസക്കാലത്തേയ്ക്ക് പരിധിയില്ലാത്ത സംസാരസമയവും ഡേറ്റയുമാണ് വാഗ്ദാനം.

ഭാരത്-1 എന്ന പേരില്‍ പുറത്തിറക്കുന്ന ഫീച്ചര്‍ ഫോണിന് 2000 എം.എ.എച്ച് ബാറ്ററി, 512 എം.ബി റാം, 4 ജിബി റാം, 2.4 ഇഞ്ച് ക്യൂജിവിഎ സ്‌ക്രീന്‍, സെല്‍ഫി കാമറ, 4 ജി സൗകര്യം, ഡ്യുവല്‍ സിം കണക്ടിവിറ്റി എന്നീ ഫീച്ചറുകള്‍ ഉണ്ടായിരിയ്ക്കും. ഒക്ടോബര്‍ 20 മുതല്‍ ഹാന്‍ഡ് സെറ്റ് വില്‍പ്പന തുടങ്ങും. രാജ്യത്ത് 50 കോടിയോളം പേര്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button