Latest NewsKeralaNews

മിശ്രവിവാഹങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കി

 

കൊച്ചി: അന്യമതസ്ഥര്‍ തമ്മില്‍ പ്രണയിച്ച് വിവാഹം കഴിക്കുമ്പോള്‍ അത് ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമര്‍ശം. മിശ്രവിവാഹത്തെ അനുകൂലിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഖര്‍വാപ്പസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button