KeralaLatest NewsNews

കണ്ണ് മൂടി കെട്ടി ഇരുട്ടാക്കുന്നവരോട്, കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടവന് പറയാനുള്ളത് വൈറൽ ആവുന്നു ( വീഡിയോ)

തിരുവനന്തപുരം: പ്രതിഷേധമെന്ന പേരിൽ കണ്ണ് മൂടിക്കെട്ടി രംഗത്തെത്തിയ സിനിമാ താരം അലൻസിയറിന് മറുപടിയുമായി എസ് എഫ് ഐ പ്രവർത്തകരാൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട എബിവിപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെഎസ് സനൂപ് മറുപടി പറയുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ മത്സരിച്ച് ചെയർമാനായി ജയിച്ചതിനായിരുന്നു എസ്എഫ്ഐക്കാർ സനൂപിനെ ആക്രമിച്ചത്.

പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ എസ് എഫ് ഐക്കാർ നടത്തിയ ആക്രമണത്തിൽ സനൂപിന്റെ കണ്ണ് നഷ്ടപ്പെട്ടിരുന്നു. “കണ്ണ് മൂടി കെട്ടി ഇരുട്ടാക്കുന്നവരോട്, കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടവന് ഒന്നേ പറയാനുള്ളൂ, മൂടി കെട്ടി ഇരുട്ടാക്കും പോലെ സുഖകരമല്ല ചൂഴ്ന്നെടുക്കപ്പെട്ട് ഇരുട്ടാകുമ്പോൾ. അലൻസിയറെ പോലെയുള്ളവർ അത് മനസ്സിലാക്കണം, മാർക്സിസ്റ്റുകാരാണ് എന്റെ കണ്ണ് ചൂഴ്ന്നെടുത്തത് സനൂപ് പറയുന്നു. ഫേസ് ബുക്കിലൂടെയാണ് സനൂപ് ഇത് പറയുന്നത്. വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button