CinemaLatest NewsKollywood

സ്റ്റൈൽ മന്നൻ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ച് ഈ മാസം 27ന് ദുബായിൽ വെച്ച് നടത്തും.ഇതിനായി ദുബായിലേക്ക് തിരിക്കുകയാണ് താരം.. രജനിയെക്കൂടാതെ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്‌സന്‍ എന്നിവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. തന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ആദ്യമായാണ് രജനി ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്നത്.

യുഎഇയില്‍ ഇതുവരെ നടന്ന ഓഡിയോ ലോഞ്ചിനെ കവച്ചുവയ്ക്കുന്ന രീതിയിലായിരിക്കും 2.0 സംഗീത പരിപാടി അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. ശബ്ദവും വെളിച്ചവും സങ്കലിക്കുന്ന കണ്ണഞ്ചിക്കുന്ന പരിപാടിയില്‍ ചിത്രത്തിന്റെ നായിക ആമി ജാക്‌സന്റെ നൃത്തങ്ങളുമുണ്ടായിരിക്കും. ഇന്ത്യയിലെ പ്രമുഖ കൊറിയോഗ്രഫര്‍ ബോസ്‌കോ മാര്‍ടിസ് ആണ് നൃത്തങ്ങളൊരുക്കുന്നത്. ആറായിരം പേര്‍ പരിപാടി ആസ്വദിക്കാനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button