Latest NewsInternational

സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം ; നിരവധി സൈനികർ കൊല്ലപ്പെട്ടു

കാബൂള്‍: സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം നിരവധി സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി കാന്ധഹാറിലെ സൈനിക ക്യാംപിലുണ്ടായ താലിബാന്‍ ആക്രമണത്തിൽ 41 സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് ചാവേര്‍ കാര്‍ ബോംബുകൾ ക്യാംപിനു നേര്‍ക്ക് ഇരച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു എന്നും മണിക്കുറുകള്‍ നീണ്ട ഏറ്റുമുട്ടൽ നടന്നെന്നും വിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഖാലിദ് പഷതൂണ്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞ ഏതാനും നാളുകളായി താലിബാന്‍ ആക്രമണങ്ങള്‍ പതിവാണ്. യു.എസും നാറ്റോ സേനയും അഫ്ഗാനിസ്താനില്‍ ദൗത്യം അവസാനിപ്പിച്ചതു മുതല്‍ താലിബാന്‍ ഇവിടെ കരുത്താര്‍ജിച്ച്‌ വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button