Latest NewsNewsIndia

അവധി ദിനത്തിലും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന സെെനികര്‍ക്ക് മധുരവുമായി യൂസഫ് പഠാൻ

ബറോഡ: ആഘോഷ ദിവസങ്ങളിലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജവാന്‍മാര്‍ക്ക് ദീപാവലി മധുരം നൽകി ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാൻ. കുടുംബത്തോടൊപ്പം യാത്ര പോകുന്നതിനിടെ ബറോഡ വിമാനത്താവളത്തില്‍ വച്ചാണ് യൂസഫ് ജവാന്‍മാര്‍ക്ക് ദീപാവലി മധുരം നല്‍കിയത്.

ജവാന്‍മാര്‍ക്കൊപ്പം മധുരം കഴിച്ച്‌ ദീപാവലി ആഘോഷിക്കുന്ന ചിത്രം യൂസഫ് പഠാൻ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആഘോഷ ദിനത്തിലും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട സെെനികര്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പഠാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button