Latest NewsNewsInternational

പള്ളിയില്‍ സ്ഫോടനം: നിരവധി മരണം

കാബൂള്‍•അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 ലേറെ പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേര്‍ക്കെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

പടിഞ്ഞാറന്‍ കാബൂളിലെ ഇമാം സമാം മോസ്കിലാണ് സ്ഫോടനമുണ്ടായത്. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ ചാവേര്‍ കെട്ടിടത്തിനുള്ളില്‍ കടന്നയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ അലിമസ്ത് മൊമന്ദ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 58സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യവും ഇപ്പോള്‍ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button