KeralaLatest NewsNews

എം​എ​ല്‍​എ​യു​ടെ വീ​ടി​നു നേ​രെ ഗ്ര​നേ​ഡ് എറിഞ്ഞു

ശ്രീ​ന​ഗ​ര്‍: എം​എ​ല്‍​എ​യു​ടെ വീ​ടി​നു നേ​രെ ഗ്ര​നേ​ഡ് എറിഞ്ഞു. ജ​മ്മു​കാ​ഷ്മീ​രിലാണ് സംഭവം നടന്നത്. പി​ഡി​പി എം​എ​ല്‍​എ മു​ഷ്താ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു നേ​രെയാണ് ഗ്ര​നേ​ഡ് ആക്രമണം റിപ്പോർട്ട് ചെയ്തത്. മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് ത്രാ​ലി​ല്‍ എം​എ​ല്‍​എയാണ്. ഇന്നു വെെകുന്നേരം നടന്ന സംഭവത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റിട്ടില്ല.

പി​ഡി​പി എം​എ​ല്‍​എയായ അ​യ്ജാ​സ് മി​റി​ന്‍റെ വീ​ടി​നു നേരെ ക​ഴി​ഞ്ഞ ദി​വ​സം ഗ്ര​നേ​ഡ് എറിഞ്ഞിരുന്നു. തൊട്ടുടത്ത ദിവസം തന്നെ വീണ്ടും മ​റ്റൊ​രു എം​എ​ല്‍​എ​യു​ടെ വീ​ടി​നു നേരെ ആക്രമണം നടന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button