KeralaLatest NewsNews

വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങിമരിച്ചു

തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടി പരിയാരത്ത് പറമ്പിലെ വിശ്വംഭരനാണ് (56) വെട്ടേറ്റത്. പിന്നീട് വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റ വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. കൂലിപ്പണിക്കിടെയുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button