Latest NewsNewsGulf

2018 ല്‍ ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടും : ഷോക്കിംഗ് റിപ്പോര്‍ട്ട്

 

റിയാദ്: അടുത്തവര്‍ഷം അവസാനത്തോടെ സൗദി അറേബ്യയിലെ വിദേശികളുടെ എണ്ണം കുറയുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനമാണ് വിദേശികള്‍. ഇത് 32 ശതമാനമായി കുറയുമെന്നാണ് ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വദേശിവത്കരണം കൂടുതല്‍ തൊഴില്‍മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ വിദേശ തൊഴിലാളികള്‍ ഗണ്യമായി രാജ്യം വിടുമെന്നാണ് വിലയിരുത്തല്‍. 2018 അവസാനത്തോടെ ഒന്നരലക്ഷം വിദേശികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടും.

ഈവര്‍ഷം സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് സൗദിയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ എട്ടുശതമാനം കുറവ് രേഖപ്പെടുത്തി. വരുംമാസങ്ങളില്‍ ഇത് വീണ്ടും കുറയാനാണ് സാധ്യത.
സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ (സാമ) കണക്കുപ്രകാരം കഴിഞ്ഞമാസം രാജ്യത്തുനിന്ന് പുറത്തേക്ക് അയച്ച പണത്തില്‍ 1200 കോടി റിയാലിന്റെ കുറവുണ്ട്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 8900 കോടി റിയാല്‍ വിദേശികള്‍ അയച്ചിരുന്നു. ഈവര്‍ഷം അത് 7700 കോടി റിയാലായി കുറഞ്ഞു. വിദേശതൊഴിലാളികള്‍ അയയ്ക്കുന്ന ശരാശരി തുക 900 റിയാലില്‍നിന്ന് 760 റിയാലായി കുറഞ്ഞതായും സാമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button