Latest NewsKeralaNews

ക്യാംപസ് രാഷ്ട്രീയം: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാരിന്റെ പുതിയ നീക്കം

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാർ നിയമ നിർമ്മാണം നടത്തിയേക്കും. ഇതിനായി നിയമ വകുപ്പിന്റെ ഉപദേശം ആരാഞ്ഞു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ കോളേജ് രാഷ്ട്രീയം നിയമവിധേയമാക്കിയിട്ടുണ്ടോ എന്ന് നിയമ വകുപ്പ് പരിശോധിക്കും. നിയമ നിര്‍മാണത്തിന് കരട് തയ്യാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും നിർദ്ദേശം നൽകി. വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കാനാണ് നിയമവകുപ്പ് ഒരുങ്ങുന്നത്.

അഞ്ച് കോളേജുകള്‍ അടിച്ചുപൊളിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഈ കേസില്‍ കോളേജുകളിലെ രാഷ്ട്രീയം അനിവാര്യമാണെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ എം.ഇ.എസ്, മാന്നാനം കെ.ഇ കോളേജുകളിലെ കേസുകളില്‍ കാമ്പസിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി ശക്തമായ ഭാഷയിലാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് 14വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. എന്നാൽ ഇന്നും കാമ്പസുകളിൽ കലാലയ രാഷ്ട്രീയം ഉണ്ട്. കാമ്പസ് രാഷ്ട്രീയം നിയമവിധേയമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഓർഡിനൻസ് ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് സൂചന. അക്രമവും പഠനം മുടങ്ങുന്നതും ഒഴിവാക്കി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാമെന്ന നിലപാടാണ് നിയമവകുപ്പിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button