Latest NewsNewsInternational

ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍

ഒരു കൂട്ടം ഗവേഷകര്‍ ഭൂമിക്ക് മുഴുവന്‍വേണ്ട ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍ നിന്ന് ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഭൂമിക്കുവേണ്ട ഊര്‍ജ്ജം കിഴക്ക് അറ്റ്ലാന്റിക്കിലെ ഒരു ആഴക്കടല്‍ കാറ്റാടിപ്പാടത്തിലൂടെ നിര്‍മിക്കാനാവുമെന്നാണ് ഇവരുടെ അവകാശവാദം.

ഈ പഠനം പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്റിസ്റ്റ് എന്ന ജേണലിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പഠനം നടത്തിയത് അന്ന പൊസ്‌നര്‍, കെന്‍ കാള്‍ഡിയറ എന്നീ രണ്ട് ഗവേഷകരാണ്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുളളവരാണിവര്‍. പഠന‌ പ്രകാരം കാറ്റാടിപ്പാടം സമുദ്രത്തിന് കുറുകെ ഇന്ത്യയുടെ വലുപ്പത്തിലാണ് നിര്‍മിക്കേണ്ടി വരിക. ഇതിലൂടെ സുസ്ഥിരമായ ഊര്‍ജ്ജം നിര്‍മിക്കാനാവുമെന്നും നമ്മുടെ എല്ലാ ഊര്‍ജ്ജ ആവശ്യങ്ങളും നിറവേറ്റാനാവുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്.

വലിയൊരു പദ്ധതിയായതുകൊണ്ട് തന്നെ ഇതിനുള്ള വെല്ലുവിളികളും ചെറുതല്ല. എല്ലാ രാഷ്ട്രങ്ങളുടേയും പിന്തുണയും വലിയൊരു തുക മുതല്‍മുടക്കും ആവശ്യമാണ്. എന്നാല്‍ ഈ കാറ്റാടിപ്പാടം സാധ്യമായാല്‍ മനുഷ്യന്റെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. സമുദ്രത്തിന് കുറുകെ ഏതാണ്ട് 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ ഒരു കാറ്റാടിപ്പാടം നിര്‍മിച്ചാല്‍ അതില്‍ നിന്ന് ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന അത്ര ഊര്‍ജ്ജം ലഭിക്കുമത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button