Latest NewsKeralaNews

ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ട് റെവന്യൂ മന്ത്രി കാണുന്നതിനു മുമ്പേ ചോർന്നു.? റിപ്പോർട്ടിലേതെന്ന പേരിൽ വാർത്ത ചോർത്തിയത് ആലപ്പുഴ ജില്ലാ ഭരണകൂടമോ ?

ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി കായൽ കൈയ്യേറിയെന്ന ആരാപണങ്ങളിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് എന്ന പേരിൽ വാർത്ത റവന്യൂ മന്ത്രി കാണുന്നതിനു മുമ്പു തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. നിലവിൽ തിരുവനന്തപുരത്തുള്ള റിപ്പോർട്ട് ചോർന്നത് ആലപ്പുഴ ജില്ലയിലാണെന്ന് മലയാള മനാരമയുടെയും ഏഷ്യാനെറ്റിന്റെയും ആലപ്പുഴ ലേഖകന്മാർ അവിടെ നിന്നും നൽകിയ വാർത്തകൾ വ്യക്തമാക്കുന്നു. ഇന്നത്തെ മനോരമ ദിനപത്രം റിപ്പോർട്ടിലെ ഉള്ളടക്കം ഏറെക്കുറെ അതേപടി നൽകിയിട്ടുണ്ട്. ഞായറാഴ്ച്ച മുതൽ ഏഷ്യാനെറ്റും വളളിപുള്ളി വിടാതെ തങ്ങൾ പറഞ്ഞു വരുന്ന തരത്തിലാണ് കളക്ടറുടെ റിപ്പോർട്ടെന്ന് ആവർത്തിച്ച് വാർത്ത നൽകുന്നു ‘ ഇതിനർത്ഥം കളക്ടർ തയ്യാറാക്കി വകുപ്പു സെക്രട്ടറിക്കു നൽകിയ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് ചോർന്നു. അല്ലെങ്കിൽ ചോർത്തി. ഇതോടെ റിപ്പോർട്ട് ചോർന്നത് ആലപ്പുഴ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നു തന്നെയെന്ന് വ്യക്തം ‘

ഒന്നുകിൽ കളക്ടർ റിപ്പോർട്ടിലെ വിശദാംശങ്ങൾ ആരോപണമുന്നയിച്ച മാധ്യമവുമായി കൺസൾട് ചെയ്ത് തയ്യാറാക്കിയ താണ്. അല്ലെങ്കിൽ തയ്യാറാക്കിയ റിപ്പോർട്ട് മനോരമക്കും ഏഷ്യാനെറ്റിനും സെക്രട്ടറിക്കു നൽക്കുന്നതിന് മുമ്പ് കൈമാറി. . അല്ലെങ്കിൽ കളക്ടറുടെ ഓഫീസിൽ നിന്നും അതെ പടി ചോർന്നു. എന്തായാലും മറ്റു പത്ര-ദൃശ്യ മാധ്യമങ്ങൾ ” സൂചന ” എന്ന തരത്തിൽ മാത്രമാണ് റിപ്പോർട്ട്

ഇതൊന്നും ശരിയല്ലെങ്കിൽ റെവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് റിപ്പോർട്ട് ചോർത്തി നൽകിയത് എന്ന് ചിന്തിക്കേണ്ടി വരും.

-കുവൈറ്റ് മലയാളി അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button