KeralaLatest NewsNews

മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: കുട്ടനാട് എംഎൽഎയും മുൻ മന്തിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദേഹം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി.കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006-ല്‍ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടില്‍ നിന്നും ജയിച്ചു. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button