KeralaLatest NewsNews

വീടുമാറി താമസിച്ചിട്ടും ശല്യം :വിവാഹിതയായ യുവതിയുടെ നഗ്ന ചിത്രം പകർത്തി പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ 

പാറശാല: നഗ്നചിത്രം പകർത്തി വിവാഹിതയായ യുവതിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന അയൽവാസിയായ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം രാജാജി നഗറിലെ ഷെഹിൻ (24) ആണു പിടിയിലായത്. ഒരു വർഷമായി വിവാഹിതയായ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.

രാജാജി നഗർ സ്വദേശിയായ യുവതിയുമായി സൗഹൃദം സൃഷ്ടിച്ചാണു മെ‍ാബൈൽ ഫേ‍ാണിൽ ചിത്രങ്ങളെടുത്തത്. പിന്നീട് അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.അങ്ങനെ ഇയാൾ യുവതിയെ പീഡിപ്പിച്ചു വന്നു. ഇയാളുടെ ശല്യം സഹിക്കാതെ യുവതി ഭർത്താവിനെ നിർബന്ധിച്ചു നഗരത്തിലെ പലയിടങ്ങളിലും വീടു മാറി താമസിക്കുകയായിരുന്നു.

അടുത്തിടെ കെ‍ാറ്റാമത്തിനു സമീപം താമസമാക്കിയെന്നറിഞ്ഞ പ്രതി കഴിഞ്ഞ 19നു രാവിലെ ഭർത്താവ് ജേ‍ാലിക്കു പോയ സമയത്ത് വീട്ടിലെത്തി ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്തറിയിച്ചാൽ കെ‍ാല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പാറശാല സിഐയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button