Latest NewsNewsIndia

വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്; അരുൺ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ജി.ഡി.പി വളര്‍ച്ച ആദ്യ പാദത്തില്‍ കുറഞ്ഞതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച്‌ കഴിഞ്ഞ കുറേ ആഴ്ചകളിലായി നിരവധി ചര്‍ച്ചകളും വിശകലനങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയുടേത് കഴിഞ്ഞ മൂന്നു വര്‍ഷമായി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസര്‍ക്കാര്‍ നേരിടും. സാമ്പത്തിക പരീക്ഷണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെ കുറിച്ചും സാമ്പത്തികകാര്യ മന്ത്രാലയം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വിശദീകരിക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 83,677 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കുമെന്നും റോഡ് വികസനത്തിനായി 5,35,000 കോടി രൂപ മുതല്‍ മുടക്കില്‍ ഭാരത് മാല പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി 2000 കിലോമീറ്റര്‍ തീരദേശപാതയാണ് നിർമ്മിക്കുന്നത്. 6.92 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതായും സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button