Latest NewsNewsIndia

പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍

ന്യൂഡല്‍ഹി: പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിതാ ബോസ്. ടോക്യോയിലെ രങ്കോജി ക്ഷേത്ത്രിലാണ് നേതാജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. അത് അവിടെ നിന്നും ഇന്ത്യയില്‍ എത്തിച്ച് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം ആവശ്യപ്പെട്ട് ഉടന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് അനിതാ ബോസ് വ്യക്തമാക്കി.

പിതാവിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അനിതാ ബോസ് ശ്രമിക്കുന്നത്. 1945 ഓഗസ്റ്റ് 18ന് തായ്‌പേയിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജപ്പാനില്‍ നിന്നും നേതാജിയുടെ ചിതാഭസ്മം എത്തിച്ച് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നത് ദീര്‍ഘകാലമായി ഉയരുന്ന ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button