Latest NewsNewsTechnology

ടെലികോം രംഗത്ത് മുകേഷ് അംബാനിയെ മറികടക്കാന്‍ അനില്‍ അംബാനിയുടെ സുപ്രധാന നീക്കം

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം സേവന രംഗത്ത് മുകേഷ് അംബാനിയെ മറികടക്കാന്‍ അനില്‍ അംബാനിയുടെ സുപ്രധാന നീക്കം. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എംടിഎസ് മൊബൈല്‍ കമ്പനിയുടെ കീഴിലുള്ള സിസ്റ്റെമ ശ്യാം ടെലിസര്‍വീസസും തമ്മില്‍ ലയിക്കും. ഇതിനു ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അംഗീകാരം നല്‍കി. കമ്പനികള്‍ തമ്മിലുള്ള ധാരണപ്രകാരം എംടിഎസിന്റെ മൊബൈല്‍ ബിസിനസ് റിലയന്‍സിനു സ്വന്തമായി മാറും.

സിസ്റ്റെമ ശ്യായക്കു റിയലന്‍സിന്റെ പത്തു ശതമാനം ഓഹരിയും കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കും. നിലവില്‍ എംടിഎസിനു 20 ലക്ഷത്തോളം വരിക്കാരുണ്ട്. ഇതിനു പുറമെ എംടിഎസിന്റെ കീഴിലുള്ള 800/850 മെഗാഹെട്‌സ് സ്‌പെക്ട്രത്തിന്റെ 30 മെഗാഹെട്‌സ് യൂണിറ്റും റിലയന്‍സിനു സ്വന്തമാകും. അതിനു പുറമെ എംടിഎസിന്റെ 700 കോടി രൂപ വരുമാന തുകയും അനില്‍ അംബാനിയുടെ റിലയന്‍സിനു ലഭിക്കുന്നതോടെ കമ്പനി കൂടുതല്‍ ശക്തമാകും. ഈ സ്‌പെക്ട്രത്തിലൂടെ 4ജി സേവനം നല്‍കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന് എംടിഎസ് നല്‍കാനുള്ള സ്‌പെക്ട്രത്തിന്റെ തുകയായ 390 കോടി രൂപ റിലയന്‍സ് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button