KeralaLatest NewsNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസലിന് നേരിട്ട് പങ്ക് : വെളിപ്പെടുത്തലുമായി കൂട്ടുപ്രതി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലില്‍ ഫൈസലിന് നേരിട്ട് പങ്കുണ്ടെന്ന് കൂട്ട് പ്രതി. താനും കാരാട്ടു ഫൈസലും ജയിലില്‍ കിടന്നിട്ടുണ്ടെന്നാണ് ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തല്‍. കേസിലെ മറ്റ് വനിതാ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ ഫൈസലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കാക്കനാട് സബ് ജയിലിലാണ് ഫൈസല്‍ കിടന്നതെന്നും ഷഹബാസ് പറഞ്ഞു.

കള്ളക്കടത്തില്‍ കൂട്ടുപ്രതിയും ബിസിനസ് പാര്‍ട്ണറുമാണ് ഫൈസലെന്നും ഇയാള്‍ പറയുന്നു. സുഹൃത്തും ജനപ്രതിനിധിയും ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പറഞ്ഞില്ല.ഇതാണ് ഫൈസലിനെതിരെ കോഫെ പോസ ചുമത്താതിരിക്കാന്‍ കാരണം. തന്റെ കാര്‍ ഫൈസലിന്റെ വീട്ടില്‍നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെന്നും ഇയാള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button