KeralaLatest NewsNews

കോടിയേരിയെ അറിയില്ല : ആഢംബര കാര്‍ ഉടമ കാരാട്ട് ഫൈസലിന്റെ തുറന്നു പറച്ചില്‍

 

കോഴിക്കോട് : ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ രംഗത്ത് വന്നു.

വാഹനം വിട്ടുകൊടുത്തത് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വര്‍ണക്കടത്തുകേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നു വ്യവസായി കൂടിയായ ഫൈസല്‍ കാരാട്ട് പറഞ്ഞു. ഈ കേസില്‍പ്പെട്ട മറ്റു പ്രതികള്‍ക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആര്‍ഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.

ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button