Latest NewsNewsIndia

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നേതാവായി ഇന്‍സ്റ്റാഗ്രാമിലും മോദി തരംഗം

ന്യൂഡല്‍ഹി: യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും പിന്നിലാക്കി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന നേതാവായി മോദി. 10 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 7.8 മില്യണ്‍ ഫോളോവേഴ്‌സുമായി ഡോണള്‍ഡ് ട്രംപ് രണ്ടാം സ്ഥാനവും 4.9 മില്യണ്‍ ഫോളോവേഴ്‌സുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുമാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍.

പ്രധാനമന്ത്രി മോദിക്ക് ഫേസ്ബുക്കില്‍ 4.3 കോടിയും ട്വിറ്ററില്‍ 3.6 കോടിയും ആരാധകരുണ്ട്. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവുമധികംപേര്‍ പിന്തുടരുന്ന താരമായി നരേന്ദ്ര മോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലും പ്രധാനമന്ത്രിയാണ് സ്വീകാര്യൻ.ഇൻസ്റ്റഗ്രാമിൽ മോദി ആരെയും ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button