KeralaLatest NewsNews

ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചത് എ.എസ്.ഐ : സിസിടിവി ദൃശ്യം പുറത്ത്

 

തിരുവനന്തപുരം: ബിജെപി കൊടിമരം പൊലീസുകാരന്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാറനല്ലൂര്‍ ഊരൂട്ടമ്പലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം പൊലീസ് ജീപ്പില്‍ വന്നിറങ്ങിയ യൂണിഫോം ധരിച്ച പൊലീസുകാരന്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മാറനല്ലൂര്‍ എഎസ്ഐ സുരേഷാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു പോലീസുകാരന്‍ നോക്കി നില്‍ക്കുന്നതായും കാണാം. ബിജെപിയുടെ കൊടിമരങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ബിജെപി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button