Latest NewsGulf

യുഎഇയിൽ റോഡുകൾ അടച്ചിടുന്നു

ദുബായ് ; യുഎഇയിൽ റോഡുകൾ അടച്ചിടുന്നു. 3D സംഗീത പരിപാടി നടക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച് വൈകുന്നേരം റാസൽ റാസ് അൽ ഖൈമയിലെ ജാബെൽ ജെയ്സിലേക്കുള്ള റോഡുകൾ അടച്ചിടുന്നതായി പരിപാടിയുടെ സംഘാടകരായ റാസൽഖൈമ ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (റക്റ്റഡി)അറിയിച്ചു.

വൈകിട്ട് 7 മണിക്കായിരിക്കും സംഗീത പരിപാടി ആരംഭിക്കുക. പരിപാടിക്ക് പങ്കെടുക്കാൻ എത്തുന്നവർ ജാബെൽ ജെയ്സിൽ നിർദേശിച്ചിട്ടുള്ള ഭാഗത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയാൻ പാടുകയൊള്ളു. കൂടാതെ പ്രത്യേക ബസ്സ് സർവീസും ഈ അവസരത്തിൽ ഉണ്ടായിരിക്കും. 4:30 മുതൽ 6:45  വരെയായിരിക്കും പരിപാടി നടക്കുന്ന ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുക. 6:30 വരെ വാഹനങ്ങൾ പാർക്ക് ചെയ്യാം. കൂടാതെ പ്രത്യേക ബസ് സർവീസും ഈ സമയം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.

പ്രമുഖ ചെക് സംഗീത സംവിധായകൻ മൈക്കൾ ഡോറാക്കിന്റെ വിവാൽഡിയാനനോ – സിറ്റി ഓഫ് മിറേർസ് എന്ന 3D സംഗീത പരിപാടിയാണ് യു.എ.ഇയിലെ റാസൽ റാസ് അൽ ഖൈമയിലെ ജാബെൽ ജെയ്സിൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button