Latest NewsFunny & Weird

കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു

കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ മോഷ്ടിക്കാന്‍ പെടാപ്പാട് പെടുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ദക്ഷിണാഫ്രിക്കയിലെ ഇസിമങ്കലിസോ വെറ്റ് ലാന്‍ഡ് പാര്‍ക്കിലാണ് സംഭവം. പാർക്ക് സന്ദർശിക്കാനെത്തിയ പീറ്റര്‍ കയോണ്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങാന്‍ നേരം വിശന്നപ്പോള്‍ ഒരു ബര്‍ഗര്‍ വാങ്ങി. കാറിലിരുന്നു പകുതി കഴിക്കുന്നതിനിടയിൽ ഫോൺ വന്നതോടെ പീറ്റർ ഈ ബർഗർ മുന്‍വശത്തെ ഗ്ലാസിനരികിൽ വെച്ചു. ഈ സമയം കുരങ്ങൻ എത്തി കാറിന്‍റെ ബോണറ്റില്‍ കയറി ഇരുപ്പുറപ്പിക്കുകയും ബര്‍ഗര്‍ കൈക്കലാക്കാൻ ശ്രമം നടത്തുകയും ചെയ്‌തു. ഗ്ലാസിനപ്പുറത്തിരിക്കുന്ന ബര്‍ഗര്‍ കൈക്കലാക്കാന്‍ കുട്ടിക്കുരങ്ങൻ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടെ ബര്‍ഗര്‍ മോഷ്ടിക്കാന്‍ മറ്റൊരു കുരങ്ങൻ കൂടി എത്തിയതോടെ രംഗം കൊഴുത്തു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button