Latest NewsNewsGulf

ഹോളിഡേയ്ക്ക് എന്ത് വേണമെന്ന് പ്ലാന്‍ ചെയ്‌തോളൂ : ദുബായിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍ പ്രസിദ്ധീകരിച്ചു

ദുബായ് : യു.എ.ഇയിലെ സ്‌കൂളുകളിലെ 2017-2018 അക്കാദമിക് കലണ്ടര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്ദ്ധീകരിച്ചു.

അക്കാദമിക് കലണ്ടര്‍ പ്രകാരം 2018 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 10 നാണ് ക്ലാസുകള്‍ ആരംഭിയ്ക്കുക. എന്നാല്‍ അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ മൂന്ന് മുതല്‍ സ്‌കൂളുകളില്‍ എത്തേണ്ടതാണ്.

2018 ലെ പുതിയ അധ്യയന വര്‍ഷത്തില്‍ ശൈത്യ കാലത്ത് സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച അവധിയും വസന്തകാലത്ത് രണ്ടാഴ്ച അവധിയും ലഭിയ്ക്കും. ജൂണ്‍ 28 നാണ് വേനലവധി ആരംഭയ്ക്കുക. എന്നാല്‍ അധ്യാപകര്‍ക്ക് ജൂലെ അഞ്ച് വരെ സ്‌കൂളുകളില്‍ നിര്‍ബന്ധമായും എത്തണം.

ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ 2017-2018 ലെ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സ്വകാര്യ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 10 ന് തുറന്ന് ജൂണ്‍ 28 ന് അവസാനിയ്ക്കും.

ദുബായില്‍ അതിശൈത്യം ആരംഭിയ്ക്കുന്ന കാലയളവില്‍ (ഡിസംബര്‍ 24 മുതല്‍ ജനുവരി 14 വരെ ) സ്‌കൂളുകള്‍ക്ക് അവധിയാണ്. വസന്തകാലത്ത് (2018 മാര്‍ച്ച് 25 മുതല്‍ 2018 ഏപ്രില്‍ എട്ട് ) വരെയും അക്കാദമിക് കലണ്ടര്‍പ്രകാരം സ്‌കൂളുകള്‍ക്ക് അവധിയാണ്.

പുണ്യമാസമായ റമദാന്‍ മെയ്മാസത്തിലാണെന്നിരിക്കെ ഈ മാസത്തില്‍ മുഴുവന്‍ കൊല്ല പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button