Latest NewsIndiaNews

നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി അര ലക്ഷത്തിൽ കൂടുതലുള്ള പണമിടപാടുകൾക്ക് ഇനി മുതൽ യഥാർത്ഥ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം. ഇതനുസരിച്ച് ഇനി മുതൽ അധികൃതർ തിരിച്ചറിയൽ രേഖ പരിശോദിച്ചു ഉറപ്പ് വരുത്തുകയും പ്രസ്തുത തിരിച്ചറിയൽ രേഖയുടെ കോപ്പി സൂക്ഷിക്കുകയും ഒപ്പം ഇടപാട് വിവരം അക്കൗണ്ടിൽ രേഖപ്പെടുത്തുകയും വേണം.ഈ വിവരങ്ങൾ പിന്നീട് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക രഹസ്യാന്വേക്ഷണ വിഭാഗത്തെ അറിയിക്കുകയും വേണം. നിലവിൽ മിക്ക ബാങ്കുകാരും പരിചയത്തിന്റെ പേരിൽ ഇടപാടുകാരിൽ നിന്നും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയതിന്റെ പേരിലാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button