Latest NewsNewsIndia

കാറുകളില്‍ ഇനി മുതൽ ഇവ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കാറുകളില്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ്, സ്പീഡ് അലേര്‍ട്ട് എന്നിവ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. ഇവ 2019 ഓടെ നിര്‍ബന്ധമാക്കും. ഗതാഗത വകുപ്പ് മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. ഉടൻ വിജ്ഞാപനം ഉണ്ടാകും. ഇവ അടുത്ത വര്‍ഷം ജൂലൈ ഒന്നോടെയാണ് പ്രാബല്യത്തില്‍ വരിക.

ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ ആഡംബരക്കാറുകളില്‍ മാത്രമാണ് ഉള്ളത്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി യാത്രക്കാരുടെ സുരക്ഷാമാനദണ്ഡങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
റോഡ് അപകടത്തില്‍ വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 2016 ല്‍ റോഡ് അപകടങ്ങളില്‍ മരിച്ച ഒന്നരലക്ഷം പേരില്‍ 74,000 പേരും അമിത വേഗതയില്‍ സഞ്ചരിച്ചവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button