Latest NewsIndiaNews

മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന്‍ ജീവനൊടുക്കി

മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന്‍ ജീവനൊടുക്കി.
കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു പരീക്ഷയില്‍ കുട്ടി പങ്കെടുത്തിരുന്നു. ഇതിന്റെ റിസര്‍ട്ട് ഭയന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. 19 കാരനായ ഇമിറത്തി ബാലാനാണ് ഷാര്‍ജയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പരീക്ഷയില്‍ തോറ്റാല്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളെ പേടിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ അല്‍ സുയോയില്‍ ആണ് സംഭവം. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി), ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റ്, പാരാമെഡിക്‌സ് എന്നീ സംഘങ്ങള്‍ സംഭവസ്ഥലം പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button