KeralaLatest NewsNews

മനുഷ്യക്കടത്തില്‍ കേരളം പ്രധാന കണ്ണി: ദേശീയ വനിതാ കമ്മീഷന്‍

കോഴിക്കോട്: മനുഷ്യക്കടത്തില്‍ കേരളം പ്രധാന കണ്ണിയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു പറഞ്ഞു. കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഗൾഫ് നാടുകളിലേക്കുള്ള മനുഷ്യക്കടത്ത്‌ കേരളത്തിൽ അധികവും നടക്കുന്നത്. “സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന ആഘാതങ്ങള്‍” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ ആയിരുന്നു സുഷമാ സാഹുവിന്റെ ഈ പരാമർശം.

മനുഷ്യക്കടത്തിന് അനുകൂലമായ ഘടകങ്ങൾ കോഴിക്കോട് നെടുമ്പാശ്ശേരി തിരുവനന്തപുരം വിമാനത്താവളങ്ങളിൽ കൂടുതലായി ഉണ്ടെന്നും അവർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയിട്ടും തൊഴിലവസരങ്ങളുണ്ടായിട്ടും കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും സുഷമ സാഹു പറഞ്ഞു.

സ്ത്രീകള്‍ വിദ്യാഭ്യാസം, ആരോഗ്യം, എന്നീ മേഖലകളില്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യക്കടത്തിന് ഇരയാകുകയാണെന്നും സിനിമാ മേഖലകളിലും സ്ത്രീ ചൂഷണത്തിന് വിധേയമാകുന്ന സാഹചര്യമാണുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button