KeralaLatest NewsNews

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നു സമ്മതിച്ച് പോപ്പുലർ ഫ്രണ്ട് : ഇന്ത്യയെ ഇസ്‌ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്‌ഷ്യം ( വീഡിയോ)

തിരുവനന്തപുരം : ഇന്ത്യയെ ഇസ്‌ലാമിക് സ്റ്റേറ്റ് ആക്കുകയാണ് ലക്ഷ്യമെന്ന് തുറന്നു സമ്മതിച്ചു പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നും തുറന്നു സമ്മതിച്ച് പോപ്പുലർ ഫ്രണ്ട് നേതാക്കൾ. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് അഹമ്മദ് ഷെരീഫും,വനിതാ നേതാവ് എ എസ് സൈനബയും ഇത് തുറന്നു സമ്മതിക്കുന്ന വീഡിയോ ദേശീയ മാധ്യമമായ ഇന്ത്യടുഡേ പുറത്തു വിട്ടു.

ഇന്ത്യ ടുഡേയുടെ അന്വോഷണാത്മക റിപ്പോർട്ടിന്റെ ഭാഗമായി നടത്തിയ ഒളിക്യാമറ  അഭിമുഖത്തിലാണ് ഇവർ ഇത് തുറന്നു സമ്മതിക്കുന്നത്. കൂടാതെ സത്യസരണിയെപ്പറ്റിയും ഇവർ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. “സത്യസരണി മതപരിവർത്തന കേന്ദ്രമായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നും എങ്കിലും അവിടെ അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിനും,സത്യസരണിക്കും ചില രഹസ്യ ലക്ഷ്യങ്ങളുണ്ട്.കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ ഇസ്ലാം സ്റ്റേറ്റാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമം.അതു കഴിഞ്ഞാൽ മറ്റ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.ഇസ്ലാം രാജ്യമാണ് തങ്ങളുടെ ലക്ഷ്യം” എന്ന് അഹമ്മദ് ഷെരീഫ് പറഞ്ഞു.

15 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്ന രഹസ്യകേന്ദ്രങ്ങളും പോപ്പുലർ ഫ്രണ്ടിനുണ്ട്. മതപരിവർത്തനത്തിനു ശേഷം സർട്ടിഫിക്കറ്റിലെ പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങളും തങ്ങൾ ചെയ്തു കൊടുക്കാറുണ്ടെന്നും ഇവർ പറയുന്നു.10 വർഷത്തിനുള്ളിൽ 5000 ത്തോളം പേരെ ഈ രീതിയിൽ ഇസ്ലാം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും അതിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉണ്ടെന്നും കേരളത്തിൽ മതപരിവർത്തന നിരോധന നിയമം ഇല്ലാത്തത് തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായെന്നും ഇവർ പറയുന്നു. ഹിമാചൽ പ്രദേശ്,ഗുജറാത്ത്,മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തനനിരോധന നിയമം ഉള്ളത് പോലെ കേരളത്തിൽ ഇല്ല.

കൂടാതെ സത്യസരണിയടക്കമുള്ള സ്ഥാപനങ്ങൾക്ക് ഹവാല പണം ലഭിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.ഇന്ത്യാ ടുഡേയുടെ ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ആരോപണങ്ങളുമായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഒളി ക്യാമറാ ഓപ്പറേഷന്റെ മുഴുവന്‍ വീഡിയോ എന്‍.ഐ.എ ആവശ്യപ്പെട്ടുവെന്നും ഇന്ത്യാ റ്റുഡേ അവകാശപ്പെട്ടു.

ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button