Latest NewsNewsGulf

സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ അതിന് തടയിടാനായി സൗദി ചെയ്തത് മറ്റുലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചു

 

റിയാദ് : വാട്‌സാപ്പിലൂടെ അന്യോന്യം അപമാനിച്ചുവെന്ന കുറ്റം ചുമത്തി സൗദിയയില്‍ രണ്ട് സ്ത്രീകള്‍ക്ക് പത്ത് വീതം ചാട്ടവാറടി വിധിച്ചു. സൗദിയില്‍ സോഷ്യല്‍മീഡിയയിലെ നിസ്സാര കുറ്റങ്ങള്‍ പോലും ഗൗരവമായി എടുക്കുന്നുണ്ടെന്നാണ് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും പോര് കൂട്ടിയ രണ്ട് സ്ത്രീകള്‍ക്കാണ് ഏറ്റവും പുതിയ സംഭവത്തില്‍ പത്ത് ചാട്ടവാറടി വീതം കോടതി വിധിച്ചിരിക്കുന്നത്. അതിനാല്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ എത്ര പ്രകോപനം ഉണ്ടായാലും ഫേസ്ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പിലും സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ പെട്ട് പോകുമെന്ന് പ്രത്യേകം ഓര്‍ക്കുക.

ഈ വിധം ശിക്ഷക്കിരയായ സ്ത്രീകളുടെ പേര് വിവരങ്ങള്‍ വെളിപ്പെട്ടിട്ടില്ല. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ ഇത്തരം 220 സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓകാസ് ന്യൂസ് പേപ്പര്‍ വെളിപ്പെടുത്തുന്നത്. സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും സൗദി ഗൗരവമായി കണക്കാക്കുന്നതാണ് ഇത്തരം കുറ്റങ്ങള്‍ പെരുകാന്‍ കാരണമായിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മറ്റൊരു സംഭവത്തില്‍ ഒരു സ്ത്രീയോട് അവരുടെ ഗ്ലാമര്‍ നിറഞ്ഞ ഫോട്ടോകള്‍ പുറത്ത് വിടുമെന്ന് സോഷ്യല്‍ മീഡിയാ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയ പുരുഷനെയും സൗദിയില്‍ ശിക്ഷാവിധേയനാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button