CinemaLatest News

ദിലീപിനൊപ്പം അഭിനയിക്കരുതെന്നു നടന്‍ സിദ്ധാര്‍ത്ഥിനു മേല്‍ സമ്മര്‍ദ്ദം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം നടനോട് ഏതെങ്കിലും തരത്തിൽ അടുത്ത നിൽക്കുന്നവരും. അതിനു ഇരകളാകുന്നുവെന്നു സൂചന. നടനെ ഒറ്റപ്പെടുത്താനുള്ള തന്ത്രമാണ് ഇതിലൂടെ നടക്കുന്നത്. ദിലീപ് നായകനായ പുതിയ ചിത്രമാണ്‌ കമ്മാര സംഭവം. മുരളി ഗോപിയുടെ തിരക്കഥയില്‍ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ നിന്നും പിന്മാറണമെന്നും ദിലീപിനൊപ്പം അഭിനയിക്കരുതെന്നും തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനു മേല്‍ സിനിമ മേഖലയിലുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ വെല്ലുവിളികളെ തള്ളികളയുകയാണ് സിദ്ധാര്‍ത്ഥ്. ദിലീപിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button