KeralaLatest NewsNews

ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നത് : കുമ്മനം രാജശേഖന്‍

തിരുവനന്തപുരം: ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇതു അപലപനീയമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് സമാധനപൂര്‍വം പ്രശ്‌നം പരിഹരിക്കണം. പദ്ധതി അനുവദിച്ചത് 2007ലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാന്‍ സാധിക്കാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേട് കാരണമാണ്. നാളിതു വരെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

സര്‍ക്കാരുകളുടെ കഴിവുകേട് പലരും മുതലെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതു കാരണമാണ് ഇതു സംഭവിക്കുന്നത്. ഗെയില്‍ പദ്ധതിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങളോട് പറയണം.
ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. ഇതു മുതലെടുത്ത് സാമൂഹ്യ വിരുദ്ധര്‍ പ്രശ്‌നം വഷളാക്കുന്നു. സര്‍ക്കാര്‍ ഇതു മനസിലാക്കി പ്രവര്‍ത്തിക്കണം.

ഗുജറാത്തിനു കേരളത്തിനു ഒപ്പമാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. അവിടെ പദ്ധതി യഥാര്‍ത്ഥ്യമായെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button