KeralaNews

യു.ഡി.എഫ് ജാഥ നടത്തുന്നത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണെന്ന് കാനം രാജേന്ദ്രൻ

ആലുവ: തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്നും തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച്‌ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച്‌ എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ച്‌ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് ജാഥ നടത്തുന്നത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ്. എന്നാല്‍,​ യു.ഡി.എഫിന് അതിനുകഴിയില്ല. ജാഥയുടെ രാഷ്ട്രീയം എന്താണെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. മതനിരപേക്ഷതയ്ക്ക് വേണ്ടിയാണ് എല്‍.ഡി.എഫ് നിലകൊള്ളുന്നതെന്നും കാണാം രാജേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button