Latest NewsIndiaNews

ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളിൽ കത്രിക കുടുങ്ങിയാൾ ഗുരുതരാവസ്ഥയിൽ

ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളിൽ കത്രിക കുടുങ്ങി പോയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായ 45 കാരൻ ഗുരുതരാവസ്ഥയിൽ. ഇത് ശ്രദ്ധിക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. നെല്ലൂർ സ്വദേശി സർകലാപ്പ ചലപ്പാത്തി അപ്പോൻഡിസിസിന്റെ ചികിത്സയ്ക്കാണ് നെല്ലൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ (ജിജിഎജി) എത്തിയത്. തുടർന്ന് ഒക്ടോബർ 3 ന് ശസ്ത്രക്രിയ നടത്തുകയുണ്ടായി.

എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അസഹനീയമായ വയറുവേദനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാലപ്പതിയുടെ വയറ്റിൽ ഒരു വലിയ കത്രിക കുടുങ്ങിയെന്ന കണ്ടെത്തി. തുടർന്ന് ഒക്ടോബർ 27 ന് ചാലപ്പതി വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവുകയും കത്രിക നീക്കം ചെയ്യുകയും ചെയ്തു. പക്ഷെ ഇപ്പോഴും അദ്ദേഹം ഗുരുതരാവസ്ഥയിലാണ്.

Tags

Post Your Comments


Back to top button
Close
Close