Latest NewsKerala

കോളജ് പ്രിന്‍സിപ്പലിനെ അജ്ഞാത സംഘത്തിന്റെ ക്രൂര മർദ്ദനം

കൊടുങ്ങുല്ലൂര്‍: കോളജ് പ്രിന്‍സിപ്പലിനെ അജ്ഞാത സംഘത്തിന്റെ ക്രൂര മർദ്ദനം. തൃശൂരില്‍ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ അജിംസ് പി. മുഹമ്മദിനെയാണ് വൈകിട്ട് എട്ടരയോടെ അജ്ഞാത സംഘം വീട് കയറി മർദ്ദിച്ചത്.

വീടിനു പുറത്തുനിൽക്കുകയായിരുന്ന അജിംസിനെ ബൈക്കിലെത്തിയ സംഘം മർദ്ദിക്കുകയും ഇരുമ്പ് വടി കൊണ്ട് കാലിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതിനാൽ അക്രമികള്‍ ഓടി രക്ഷപെട്ടു. അജിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അസ്മാബി കോളജില്‍ അക്രമം നടത്തിയ 17 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണോ പ്രിന്‍സിപ്പളിനെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button