Latest NewsIndiaBusiness

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

ന്യൂ ഡൽഹി ; നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി. കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് നൽകേണ്ടുന്നവർക്ക് നികുതി റിട്ടേൺ ഇനി ഏഴുവരെ നൽകാം. സെപ്റ്റംബർ 30 ആയിരുന്നു ആദ്യ സമയ പരിധി നിശ്ചയിച്ചിരുന്നത്. തുടർന്ന് ഒക്ടോബർ 31 ലേക്ക് നീട്ടി. ശേഷം വിവിധ നിവേദനങ്ങൾ ലഭിച്ചതിനാല്‍ ഇത് പരിഗണിച്ച് ഒരാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. ജിഎസ്ടി റിട്ടേൺ തിരക്ക് മൂലം ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കു സമയം തികയുന്നില്ലെന്ന് നികുതിദായകരും അക്കൗണ്ടന്റുമാരും ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button