Latest NewsCinemaBollywood

“സൗന്ദര്യം അവരുടെ രൂപത്തിലല്ല ,ആത്മാവിലാണ്” :ദീപിക

ഏറെ വിവാദങ്ങളാണ് പത്മാവതി എന്ന ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത് .ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തു വന്ന സമയം മുതൽ രജപുത്രരുടെയും ബി ജെ പിയുടേയുമൊക്കെ പലതരം ഭീക്ഷണി ചിത്രം നേരിട്ടു കൊണ്ടിരിക്കുകയാണ്. 48 മണിക്കൂറോളം ഒരു കലാകാരൻ കഷ്ടപ്പെട്ട് വരച്ചെടുത്ത രംഗോലി ചിത്രം രജപുത്ര അംഗങ്ങൾ നശിപ്പിച്ചതുമുതൽ ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാൽ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി കമ്മീഷനെ സമീപിച്ചതു വരെയെത്തി കാര്യങ്ങൾ.എന്നാൽ ചിത്രത്തിൽ അത്തരത്തിലുള്ള ഒന്നും കാണാൻ കഴിയുന്നില്ലെന്നു പറഞ്ഞ് കമ്മീഷൻ ചിത്രത്തിന് പച്ചക്കൊടി കാണിച്ചിരുന്നു.

ഇപ്പോൾ പദ്മാവതി എന്ന കഥാപത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ചിത്രത്തിലെ പദ്മാവതിയായ ദീപിക.പത്മാവതിയുടെ സൗന്ദര്യം അവരുടെ രൂപത്തിലല്ലെന്നും, ആത്മാവിലാണെന്നുമാണ് ദീപിക പറുയന്നത്.പ്രേക്ഷകര്‍ കണ്ടു ശീലിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ടെന്നും ദീപിക പറഞ്ഞു.കൂടാതെ ചിത്രത്തിൽ പദ്മാവതിക്ക് കൊടുത്തിരിക്കുന്ന കൂട്ട് പുരികം തങ്ങൾ എടുത്ത ഒരു വലിയ റിസ്ക് ആണെന്നും ദീപിക പറയുന്നു.സ്ത്രീകളുടെ സൗന്ദര്യം എങ്ങനെയാകണെമെന്ന് ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതിനും കൂടിയുള്ള ഒരു ശ്രമമാണ് അതെന്നും ദീപിക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button