Latest NewsGulf

ഒമാനിൽ ബസ്സപകടം ; മൂന്നു പേർ മരിച്ചു

മസ്കറ്റ് ; ഒമാനിൽ ബസ്സപകടം മൂന്നു പേർ മരിച്ചു. യുഎഇയില്‍ നിന്ന് യെമനിലേക്ക് പുറപ്പെട്ട ബസ് ആണ് മസ്‌കത്ത് – സലാല റൂട്ടില്‍ ആദമിനടുത്തുള്ള റബയില്‍ വെച്ച് അപകടത്തിൽപെട്ടത്. ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായും റിപോർട്ടുണ്ട്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അബുദാബി റജിസ്‌ട്രേഷനിലുള്ള ഇരു വാഹനങ്ങളിലുമായി 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 39 പേര്‍ യെമനികളും ഒരാള്‍ പാകിസ്ഥാനിയുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button