KeralaLatest NewsNews

ആഢംബര കാറുകളുടെ നികുതി വെട്ടിപ്പ് : അന്വേഷണത്തിന് പ്രത്യേക സംഘം : ഉന്നതര്‍ കുടുങ്ങും

 

തിരുവനന്തപുരം : ആഡംബര കാറുകള്‍ പുതുച്ചേരിയിലും മാഹിയിലും റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിക്കുന്നതു കണ്ടെത്താന്‍ ഗതാഗത കമ്മിഷണര്‍ അനില്‍ കാന്ത് നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സന്തോഷിന്റെ നേതൃത്വത്തിലാണു സംഘം .

ഇവര്‍ തിങ്കളാഴ്ച രാവിലെ പുതുച്ചേരിയിലെത്തും. അവിടെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്ത കേരളത്തിലെ സ്ഥിരം വിലാസക്കാരുടെ വിവരമാണു ശേഖരിക്കുന്നത്. പത്തു ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ വിശദാംശം ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിനു സഹായവും വിവരങ്ങളും ലഭ്യമാക്കാന്‍ പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും ഡിജിപിക്കും കത്തു നല്‍കിയിട്ടുണ്ടെന്നു ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. എത്രയും വേഗം വിവരങ്ങള്‍ ശേഖരിച്ചു നടപടിയെടുക്കാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്തെ പ്രമുഖര്‍ പലരും പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാറുകള്‍ റജിസ്റ്റര്‍ ചെയ്തു വന്‍നികുതി വെട്ടിപ്പു നടത്തുന്നതായി വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം നികുതി നല്‍കണം. എന്നാല്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ മതി. ഇതിനാലാണു നിയമം ലംഘിച്ച് ഉന്നതര്‍ പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button