CinemaMovie SongsBollywoodEntertainment

ചലച്ചിത്ര താരത്തെ വരവേറ്റത് കലിപൂണ്ട കാ​ള; മഥുര സ്റ്റേഷൻ മാനേജർക്ക് സസ്പെൻഷൻ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ‌ മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ബി​ജെ​പി എം​പിയും ബോളിവുഡ് നടിയുമായ ഹേ​മ​മാ​ലി​നി​യെ വരവേറ്റത് കലിപൂണ്ട കാ​ള. സംഭവത്തെ തുടര്‍ന്ന് പ്ലാറ്റ്ഫോമിലെ കന്നുകാലിശല്യം തടയാൻ നടപടിയെടുത്തില്ലെന്നാരോപിച്ചു മഥുര സ്റ്റേഷൻ മാനേജർ കെ.എൽ.മീണയെ റെയിൽവേ സസ്പെൻഡ് ചെയ്തു.

എം​പി​മാ​ർ അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​പ​ര്യാ​പ്ത​ത​ക​ൾ മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിനെ തുടര്‍ന്ന് ബു​ധ​നാ​ഴ്ച ഹേ​മാമാ​ലി​നി​യും സം​ഘ​വും റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ‌ മി​ന്ന​ൽപ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കൊ​മ്പും കു​ലു​ക്കി കാളയെത്തിയത്. സംഭവത്തെപ്പറ്റി റെയിൽ‌വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button