Latest NewsNewsInternational

ഇത് കഴിച്ചാല്‍ മദ്യാപനശീലം തടയാം

മദ്യപാന ശീലം ഒഴിവാക്കാനായി പുതിയ മരുന്ന്. യുവജനങ്ങളിലെ മദ്യപാന ശീലം ഇതിലൂടെ തടയാന്‍ സാധിക്കുമെന്നു ഗവേഷകര്‍ അറിയിച്ചു. പുതിയ മരുന്ന് വികസിപ്പിച്ചത് അഡ്‌ലേഡ് സര്‍വകലാശാലാ ഗവേഷകരാണ്. തലച്ചോര്‍ പൂര്‍ണമായി പക്വത പ്രായമാണ് കൗമാരം. ഈ കാലത്താണ് പലരും മദ്യപാനത്തിനു അടിമപ്പെടുന്നത്. ഇത്തരത്തില്‍ മദ്യപാനത്തിനു അടിമപ്പെടുന്ന കൗമാരക്കാര്‍ക്കു പ്ലസ്-നാല്‍ട്രിക്‌സോണ്‍ എന്ന മരുന്ന് പ്രയോജനം ചെയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ മരുന്ന് തലച്ചോറിനുണ്ടാക്കിയ ആഘാതം കുറയ്ക്കും. ഈ പഠനം ന്യൂറോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. മരുന്നിന്റെ പ്രവര്‍ത്തനത്തിലൂടെ തലച്ചോറിലെ പ്രതിരോധവ്യവസ്ഥ ശക്തിപ്രാപിക്കും. മരുന്ന് വിജയകരമായി എലികളില്‍ പരീക്ഷിച്ചതായി അഡ്‌ലേഡ് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button