Latest NewsNews

വൈറലായി സാനിയയുടെയും ഷുഐബിന്റെയും റൊമാൻസ്

ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും തമ്മിലുള്ള റൊമാൻസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വിവാഹം കഴിഞ്ഞ് വർഷം ഇത്രയായെങ്കിലും ഇരുവർക്കും ഇടയിലെ റൊമാൻസിന് ഇപ്പോഴും യാതൊരു കുറവും സംഭവിച്ചിട്ടില്ല. വൈറലാകുന്ന ചില ട്വീറ്റുകൾ അതു വ്യക്തമാക്കുന്നതാണ്.

ട്വന്റി ട്വന്റി സീരീസിൽ ശ്രീലങ്കയ്ക്കെതിരായി വിജയിച്ചതിന് ശേഷം മാൻ ഓഫ് ദി സീരീസ് വിജയിക്ക് ലഭിച്ച പുതിയ ബൈക്കിൽ ഇരുന്നുള്ള ചിത്രം പോസ്റ്റ് ചെയ്‌തതോട് കൂടിയാണ് ട്വീറ്റുകളുടെ തുടക്കം. ചിത്രം കണ്ടപ്പോൾതന്നെ ‘ഇതിൽ കറങ്ങാൻ പോയാലോ’ എന്ന് സാനിയ ട്വീറ്റിട്ടു. ഷുഐബിനൊപ്പം ക്രിക്കറ്റ് താരം ഷബ്ദബ് ഖാനും ഇരിക്കുന്നതിനാൽ ‘സാരമില്ല, സീറ്റ് മറ്റാരോ കയ്യടക്കിയെന്നു തോന്നുന്നു’ എന്ന് സാനിയ വീണ്ടും ട്വീറ്റ് ചെയ്‌തു. എന്നാൽ തന്റെ ഭാര്യയെ നിരാശയാക്കാൻ ഷുഐബ് തയാറായിരുന്നില്ല. ‘വേഗം തയാറായിക്കോളൂ ഞാൻ ഇതാ എത്തുകയായി’ എന്നും ഷബ്ദബ് ഖാനെ ഗ്രൗണ്ടില്‍ തന്നെ ഇറക്കി വിട്ടിട്ടുണ്ടെന്നും അങ്ങനെയൊരു പ്രശ്നമില്ലെന്നും ഷുഐബ് ട്വീറ്റ് ചെയ്‌തു. സാനിയ ബൈക്കിൽ കറങ്ങാൻ കാത്തിരിക്കവേ താനാദ്യം ഷുഐബിന്റെ പുറകിൽ കയറിയതിന് ‘സോറി ബാബി’ എന്ന് ചിരിയോടു കൂടി ഷബ്ദബും ട്വീറ്റ് ചെയ്‌തതോടുകൂടി ഇവരുടെ റൊമാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button