Latest NewsNewsIndia

നോട്ടു നിരോധനം പരാജയമായത് കള്ളപ്പണക്കാർക്കും കടലാസുകമ്പനികൾക്കും: പിടിച്ചെടുത്തതിന്റെ കണക്കുകൾ ഇങ്ങനെ

ന്യൂഡല്‍ഹി: നോട്ടു നിരോധനം വൻ പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നത്. ചില പാർട്ടികൾ നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ പരാജയമാണെന്ന് പറയുമ്പോഴും ഈ കണക്കുകൾ ഇവർ കാണേണ്ടതുണ്ട്. നോട്ട് അസാധുവാക്കലിനുശേഷം 35,000 കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് 17,000 കോടി രൂപയാണ്.

കൂടാതെ 2.24 ലക്ഷം കടലാസ് കമ്പനികൾ കേന്ദ്രം രണ്ടു വർഷത്തേക്ക് പിരിച്ചു വിടുകയും ഇതിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ റജിസ്ട്രേഷന്‍ റദ്ദാക്കിയ കമ്പനികളിൽ ഭൂരിപക്ഷവും വലിയ തോതില്‍ പണം നിക്ഷേപിച്ചതായി കേന്ദ്രം പുറത്തു വിട്ട രേഖകൾ വ്യക്തമാക്കുന്നു. ഒരു കടലാസ്സ് കമ്പനിക്കു മാത്രം 2134 അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി.2016 നവംബര്‍ എട്ടുവരെ പണമിടപാടുകള്‍ നടക്കാതിരുന്ന ഈ അക്കൗണ്ടുകളില്‍നിന്ന് നോട്ടുനിരോധനത്തിനു ശേഷം 2484 കോടി രൂപയാണ് പിന്‍വലിച്ചത്.

56 ബാങ്കുകളിലെ 58,000 അക്കൗണ്ട് വിവരങ്ങള്‍ ക്രോഡീകരിച്ചാണ് സര്‍ക്കാര്‍ കണക്കുകള്‍ തയാറാക്കിയത്.ജിസ്ട്രേഷൻ റദ്ദാക്കിയ കമ്പനികളുടെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരിക്കുകയാണ്. ഇതുവരെ 3.09 ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി. മൂന്നുവർ‌ഷം തുടർച്ചയായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഡയറക്ടർമാർക്കെതിരെ നടപടി എടുത്തത്.കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി), ഫിനാ‍ൻഷ്യൽ ഇന്റലിജന്റ്സ് യൂണിറ്റ് (എഫ്‌ഐയു), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയവരുമായി കേന്ദ്രം റിപ്പോർട്ട് പങ്കുവച്ചിട്ടുണ്ട്.

രേഖകൾക്കൊപ്പം ഡയറക്ടർമാരുടെ ആധാറും ലിങ്ക് ചെയ്യാൻ കർശന നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ബയോമെട്രിക് വിവരശേഖരണത്തിലൂടെ വ്യക്തികളുടെ ആധികാരികത ഉറപ്പാക്കാനും തട്ടിപ്പിന് തടയിടാനുമാണു ശ്രമം. ഇതിലൂടെ നോട്ട് നിരോധനത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് സർക്കാർ നീക്കം. ഇത് കൂടാതെ മാവോയിസ്റ് ഫണ്ടിങ് കുറഞ്ഞു. ഇതോടെ ആക്രമണങ്ങൾ കുറയുകയും ചില മാവോ യൂണിറ്റുകൾ സറണ്ടർ ആകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button