Latest NewsNewsInternational

അവിഹിത ബന്ധത്തിൽ തങ്ങൾക്ക് ജനിക്കുന്ന പെൺകുട്ടിയുമായി ലൈംഗിക ബന്ധം ആകാം : സലഫി പണ്ഡിതന്‍

മകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് തെറ്റില്ലെന്ന വിവാദ പ്രസ്താവന നടത്തിയ ഈജിപ്തിലെ പ്രമുഖ സലഫി പണ്ഡിതനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ മുസ്ലീം പണ്ഡിതനായ ഇമാം അല്‍ ഷാഫിയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടിയാണ് സലഫി പണ്ഡിതന്‍ മസെൻ അൽ-സെർസാവിന്റെ വിവാദ അഭിപ്രായ പ്രകടനം.പ്രമുഖ മുസ്ലീം പണ്ഡിതനായ ഇമാം അല്‍ ഷാഫിയും നേരത്തെ ഈ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

“തങ്ങൾക്ക് അവിഹിതബന്ധത്തിലുണ്ടാകുന്ന പെണ്‍കുഞ്ഞുങ്ങളുമായി അച്ഛന്‍മാര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാം, വേണമെങ്കില്‍ അത്തരം മക്കളെ ഈ അച്ഛന്‍മാര്‍ക്ക് കല്യാണവും കഴിക്കാം. കാരണം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ മകൾ അല്ലെന്നാണ് “സലഫി പണ്ഡിതൻ പറയുന്നത്.അവിഹിത ബന്ധത്തിൽ പിറക്കുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ പേരിനൊപ്പം പിതാവിന്റെ പേര് വയ്ക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ ആ പെൺകുട്ടി അയാളുടെ മകളല്ലെന്നും ഷരിയ നിയമം നിർദേശിക്കുന്നുവെന്നും അൽ-ഷാഫിയും നേരത്തെ പറഞ്ഞിരുന്നു.

അൽ-സെർസാവിയുടെ വീഡിയോ അഞ്ചു വർഷം മുൻപേയുള്ളതാണെങ്കിലും ഇപ്പോൾ ആണ് ഓൺലൈനിൽ വിവാദമായി ഉയർന്നു വന്നതും വിവാദമായതും. ഇതിനെതിരെ നിരവധി പ്രതിഷേധമാണ് വന്നിട്ടുള്ളത്. തികഞ്ഞ മത ഭ്രാന്തെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button