Latest NewsGulf

ദുബായിൽ ഇന്ത്യക്കാരനായ തൊഴിൽ ഉടമയുടെ മകളെ കടന്നുപിടിച്ച ഡ്രൈവർക്കെതിരെ കേസ്‌

ദുബായ് ; ഇന്ത്യക്കാരനായ തൊഴിൽ ഉടമയുടെ മകളെ കടന്നുപിടിച്ച ഡ്രൈവർക്കെതിരെ കേസ്‌. ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യയിൽ മെഡിക്കൽ പരിശോധനയ്ക്ക് ഭാര്യയ്ക്കൊപ്പം പോയപ്പോൾ 42 വയസുള്ള സ്വദേശി ഡ്രൈവറോട് പെൺകുട്ടിക്കുള്ള ഭക്ഷണം ഫ്ലാറ്റിൽ എത്തിക്കാൻ പറഞ്ഞിരുന്നു. ഭക്ഷണം നൽകാൻ വീട്ടിൽ എത്തിയ  ഡ്രൈവർ മകളെ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തുവെന്നാണ് തൊഴിലുടമ നൽകിയ പരാതിയിൽ പറയുന്നത്.

തന്റെ മൂത്തമകൾ ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിലെത്തി  ഇളയ മകൾക്ക് ഭക്ഷണം നൽകിയ ശേഷം ചുംബനം നൽകാൻ ആവശ്യപ്പെട്ടപ്പോൾ കുട്ടി വിസമ്മതിച്ചു. തുടർന്ന് ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചുവെന്നും ശേഷം കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു വീടിനുള്ളിൽ അതിക്രമിച്ചു മകളെ കടന്നു പിടിച്ചുവെന്നും പരാതിയിൽ പറയുന്നു.

പിന്നീട് മുറിയിൽ കയറി രക്ഷപെട്ട പെൺകുട്ടി തിരികെ വീട്ടിൽ എത്തിയ സഹോദരിയെ വിവരം അറിയിക്കുകയും സഹോദരി മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന ഇന്ത്യയിൽ നിന്നും തിരിച്ച് എത്തിയ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഈ ആരോപങ്ങങ്ങൾ എല്ലാം പ്രതി നിഷേധിച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ പിതാവിന്റെ ഡ്രൈവറാണ് പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button